ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് സംഭവം

Last Updated :20 January 2024, 8:18 am IST

News Now

കഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ടു മലയാളികള്‍ മരിച്ച നിലയില്‍. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് സംഭവം. 

നേപ്പാള്‍ സന്ദര്‍ശിക്കാന്‍ എത്തിയ മലയാളി വിനോദസഞ്ചാരികളാണ് മരിച്ചത്. ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇതിനായുളള ശ്രമങ്ങള്‍ തുടരുന്നതായും എസ്പി സുശീര്‍ സിങ് റാത്തോറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

റൂമില്‍ ഇവര്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഉപയോഗം മൂലമുണ്ടായ ശ്വാസതടസ്സമാകാം മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ടു മലയാളികള്‍ മരിച്ച നിലയില്‍