ബം​ഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നാകും പുതിയ ന്യൂനമർദം രൂപപ്പെടുക

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:31 am IST

News Now

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപം കൊള്ളുമെന്ന് കാലാവസ്ഥ വിദ​ഗ്ധർ. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

ബം​ഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നാകും പുതിയ ന്യൂനമർദം രൂപപ്പെടുക.  ഇത് ശക്തിപ്രാപിച്ച് വടക്ക് -പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും.

ന്യൂനമർദം ആന്ധ്ര- ഒഡീഷ തീരത്തേക്ക് സഞ്ചരിച്ച് രണ്ടു ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദം ആയേക്കും. ഇത് ചിലപ്പോൾ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ട്.

ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിലെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വിദ​ഗ്ധർ സൂചിപ്പിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ ന്യൂനമർദം ; സംസ്ഥാനത്ത് വീണ്ടും മഴ, മുന്നറിയിപ്പ്