പുതിയ ഹോട്സ്പോട്ടുകൾ 12; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 666

Last Updated :20 January 2024, 8:31 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്സ്‌പോട്ടുകൾ. 10 പ്രദേശങ്ങളെ ഹോട്സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 666 ഹോട്സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരം ജില്ലയിലെ അണ്ടൂർകോണം (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാർഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂർ (സബ് വാർഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂൽപ്പുഴ (സബ് വാർഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം (7, 8), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 11, 12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

ഇന്ന് 9347 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 25 പേർ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 46 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 155 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 8216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ ഹോട്സ്പോട്ടുകൾ 12; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 666