പൊലീസിനെ കണ്ട് ഭയന്ന് കായലിൽ ചാടി; യുവാവിന് ​ദാരുണാന്ത്യം

പൊലീസിനെ കണ്ട് ഭയന്ന് കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുവനന്തപുരം പഴഞ്ചിറ സ്വദേശി സാജനാണ് മരിച്ചത്

Last Updated :20 January 2024, 8:03 am IST

തിരുവനന്തപുരം: പൊലീസിനെ കണ്ട് ഭയന്ന് കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുവനന്തപുരം പഴഞ്ചിറ സ്വദേശി സാജനാണ് മരിച്ചത്. അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമായിരുന്നു സംഭവം.  

സംഭവ സ്ഥലത്ത് ചീട്ടുകളിച്ച് കൊണ്ടിരുന്ന യുവാവ് പൊലീസിനെ കണ്ടതോടെ ഭയന്ന് ഓടുകയും കായലിലേക്ക് എടുത്തു ചാടുകയുമായിരുന്നു എന്നാണ് സൂചന. ഇയാളെ ഉടന്‍ ചിറയൻകീഴ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ചിറയൻകീഴ് ആശുപത്രി അധികൃതര്‍ പറയുന്നു. മരിച്ച യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പൊലീസിനെ കണ്ട് ഭയന്ന് കായലിൽ ചാടി; യുവാവിന് ​ദാരുണാന്ത്യം