പ്രളയ ഭൂമിയില്‍ കൈത്താങ്ങായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും, രാജ്യത്തെ വിവിധ യൂണിറ്റുകളില്‍നിന്ന് സഹായ പ്രവാഹം

തുടക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഇപ്പോള്‍ വീടുകളിലേക്കുമാണ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലും നേരിട്ടും സഹായം എത്തിക്കുന്നത്.

Edited by :migrator
Last Updated :20 ജനുവരി 2024, 12:17 am IST

കൊച്ചി : സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും'. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ കണ്ണീരൊപ്പുന്നതിനായി നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളുമാണ് സ്ഥാപനത്തിന്റെ വിവിധ ഓഫീസുകളില്‍ സമാഹരിച്ച് നല്‍കി വരുന്നത്. 

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തമിഴ്‌നാട്, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ബംഗലുരു, മൈസൂര്‍ തുടങ്ങിയ ഓഫീസുകളില്‍ നിന്ന് എറണാകുളം, ആലപ്പുഴ, വയനാട്, കോഴിക്കോട് ജില്ലകളിലേക്കാണ് പ്രധാനമായും സാധനങ്ങളെത്തിച്ചത്.

Story image

തുടക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഇപ്പോള്‍ വീടുകളിലേക്കുമാണ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലും നേരിട്ടും സഹായം എത്തിക്കുന്നത്.

Story image

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനൊപ്പം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സംഘടനകളും ഈ സാന്ത്വന സ്പര്‍ശത്തില്‍ അണി ചേര്‍ന്നതായി കേരളാ മേഖല ജനറല്‍ മാനേജര്‍ വിഷ്ണു നായര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പ്രളയ ഭൂമിയില്‍ കൈത്താങ്ങായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും