പ്രളയക്കെടുതി: തൃശൂരില്‍ ഇത്തവണ പുലിക്കളിയില്ല

പ്രളയക്കെടുതി: തൃശൂരില്‍ ഇത്തവണ പുലിക്കളിയില്ല

Edited by :migrator
Last Updated :20 ജനുവരി 2024, 12:17 am IST

തൃശൂര്‍: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂരില്‍ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള പുലിക്കളി ഉണ്ടാവില്ല. വിവിധ പുലിക്കളി സംഘങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആഘോഷമാണ് തൃശൂരിലെ പുലിക്കളി. നാലോണം നാളില്‍ വൈകിട്ടാണ് ഇതു നടത്തുന്നത്. അപൂര്‍വം വര്‍ഷങ്ങളില്‍ മാത്രമാണ് പുലിക്കളി ഒഴിവാക്കിയിട്ടുള്ളത്. 

ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടുനീങ്ങുന്ന പുലികള്‍ക്ക് ഒപ്പം വലിയ ട്രക്കുകളില്‍ തയ്യാറാക്കുന്ന കെട്ടുകാഴ്ചകളും പുലിക്കളിയിലുണ്ടാവാറുണ്ട്. 

പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ തിരുവനനന്തപുരത്ത് സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പ്രളയക്കെടുതി: തൃശൂരില്‍ ഇത്തവണ പുലിക്കളിയില്ല