
News Now
എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

സിഡ്നി സ്വീനിയും മെർലിൻ മൺറോയും തമ്മിലുള്ള ബന്ധം; 400 വർഷം പഴക്കമുള്ള കുടുംബകഥ
സ്വര്ണവില റിവേഴ്സ് ഗിയറില് തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല് താഴെ

ബിയര് കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്...; നിയമസഭയ്ക്കുള്ളില് നിരോധിത വസ്തുക്കള് എത്തിയത് പലതവണ!

ബെംഗളൂരു: കഴിഞ്ഞ വര്ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില് കര്ണാടകയിലെ കുടകിലെ ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും മുന്കൂര് ബുക്കിങ്ങിന് വിലക്കേര്പ്പെടുത്തി. കുടകിലെ മടിക്കേരി താലൂക്കിലെ മക്കന്ദൂരു പഞ്ചായത്തിലാണ് ഓഗസ്റ്റ് 31 വരെ വിലക്കേര്പ്പെടുത്തിയത്.
കഴിഞ്ഞ വര്ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടകില് കനത്ത നാശനഷ്ടങ്ങള് സംഭവിച്ചിരുന്നു. പലയിടങ്ങളിലും വിനോദസഞ്ചാരികളള് കുടുങ്ങിക്കിടക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതു കണക്കിലെടുത്താണ് ഈ വര്ഷം ബുക്കിങ്ങിന് വിലക്കേര്പ്പെടുത്തുന്നത്.
ഇതുസംബന്ധിച്ച നിര്ദേശം പഞ്ചായത്തിലെ മുഴുവന് ഹോംസ്റ്റേകള്ക്കും ഹോട്ടലുകള്ക്കും കൈമാറി. ഇതേ മാതൃക പിന്തുടര്ന്ന് കുടകിലെ മറ്റ് പഞ്ചായത്തുകളും വിനോദസഞ്ചാരികളുടെ മുന്കൂട്ടിയുള്ള ബുക്കിങ് വിലക്കിയേക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


