
'പ്രിയങ്ക യുവ സുന്ദരി'; വിവാദ പരാമർശവുമായി ശ്രീധരൻപിള്ള
പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതു കൊണ്ട് കൂടുതൽ പറയുന്നില്ലെന്ന് ശ്രീധരന്‍പിള്ള

കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കണ്ണൂരിൽ തിങ്കളാഴ്ച നടന്ന എൻഡിഎ കൺവെൻഷനിലായിരുന്നു ശ്രീധരൻ പിള്ളയുടെ സ്ത്രീ വിരുദ്ധ പരാമർശം.
പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതു കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കും. മണ്ഡലത്തിന്‍റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണ്. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമർശിച്ച് കൊണ്ട് ശ്രീധരൻ പിള്ള വ്യക്തമാക്കി. രാഹുലിന്‍റെ സ്ഥാനാർഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ സ്ഥാനാർത്ഥി പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ സ്ത്രീവിരുദ്ധ പരാമർശം പുറത്തുവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



