
ബസ് ചാർജ് വർധന വേണ്ട ; പകരം പുതിയ നിർദേശങ്ങളുമായി ബസുടമകൾ
നിരക്ക് വർധിപ്പിക്കുന്നത് യാത്രക്കാരെ ബസിൽ നിന്ന് അകറ്റും എന്ന വിലയിരുത്തലാണ് ബസുടമകളുടെ ഈ നീക്കത്തിന് പിന്നിൽ

തൃശ്ശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ ഉപേക്ഷിക്കുന്നു. നിരക്ക് വർധിപ്പിക്കുന്നത് യാത്രക്കാരെ ബസിൽ നിന്ന് അകറ്റും എന്ന വിലയിരുത്തലാണ് ബസുടമകളുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പ്രളയക്കെടുതിയിലായ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം ബസ് ചാർജ് വർധനയ്ക്ക് അനുകൂലവുമല്ല. ഈ സാഹചര്യത്തിലാണ് പകരം, ബദൽ നിർദേശങ്ങൾ ബസുടമകൾ മുന്നോട്ടു വെക്കുന്നത്.
പ്രധാന ബദൽ നിർദേശങ്ങൾ ഇവയാണ്: ഇന്ധനത്തിന് സബ്സിഡി, നികുതിയിളവ്, 15 വർഷമെന്ന കാലാവധി ദീർഘിപ്പിക്കൽ, കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി പരിഷ്കാരത്തിനൊപ്പം റൂട്ടുകളിലും ക്രമീകരണം, ഈ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ്, ഇൻഷൂറൻസ് പ്രീമിയം കുറക്കുക, ടോളുകളിൽ നിന്ന് ഒഴിവാക്കുക, പൊതുവാഹനമായതിനാൽ കേന്ദ്ര-സംസ്ഥാന നികുതികളിൽ ഇളവ് വരുത്തുക, സൗജന്യ യാത്രകൾക്ക് നിയന്ത്രണം വരുത്തുക, ബസുടമകൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, റോഡുകളുടെ ശോച്യാവസ്ഥ അടിയന്തര പ്രാധാന്യത്തോടെ കുറ്റമറ്റതാക്കുക.
ഈ നിർദേശങ്ങൾ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് നീക്കം. ഇതിനോടുള്ള സർക്കാരിന്റെ തുടർസമീപനം നോക്കി ഭാവി പരിപാടികൾ തീരുമാനിക്കാനാണ് ബസുടമകളുടെ തീരുമാനം. നിലവിലെ നികുതിയൊടുക്കിയ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുകയാണ്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ജി-ഫോം നൽകി അറ്റക്കുറ്റപ്പണികൾക്കെന്ന പേരിൽ നികുതിയൊടുക്കാതെ ബസ്സുകൾ കയറ്റിയിടാനുള്ള തീരുമാനത്തിലാണ് ബസുടമകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



