ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി ; ഭാര്യ അറസ്റ്റില്‍

പോത്തഞ്ചേരി ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയാണ് അറസ്റ്റിലായത്

Edited by :migrator
Last Updated :20 ജനുവരി 2024, 12:12 am IST

മലപ്പുറം: വീട്ടില്‍ ഉറങ്ങിക്കിടക്കവേ ഉണ്ടായ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മദ്ധ്യവയസ്‌കന്‍ മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭാര്യ അറസ്റ്റിലായി. പോത്തഞ്ചേരി ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയാണ് അറസ്റ്റിലായത്.

കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍ (52) ആണ് ഈ മാസം 23ന് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ആസിഡ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇരുപതാം തീയതി അര്‍ദ്ധരാത്രിയായിരുന്നു സംഭവം നടന്നത്. മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടില്‍ കിടന്നുറങ്ങവേ ബഷീറിന്റെ ശരീരത്തിലേക്ക് ഭാര്യ സുബൈദ ആസിഡ് ഒഴിക്കുകയായിരുന്നു. 

മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. അക്രമം നടക്കുമ്പോാള്‍ ബഷീറും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം സമ്മതിച്ചു. മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു ബഷീര്‍. ഇവര്‍ക്ക് ഷഹന, മുഹമ്മദ് ആസിഫലി, ഫാത്തിമ സഫ എന്നീ മൂന്ന് മക്കളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി ; ഭാര്യ അറസ്റ്റില്‍