മഞ്ചേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു 

നാല് ദിവസമായി വിദ്യാര്‍ത്ഥികള്‍ നിരാഹര സമരം നടത്തിവരികയായിരുന്നു

Edited by :migrator
Last Updated :19 ജനുവരി 2024, 11:55 pm IST

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാല് ദിവസമായി നടന്നുവന്ന വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സമരം
അവസാനിപ്പിച്ചത്.ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി വിഷയങ്ങള്‍ പരിഹരിക്കുമെന്ന്‌ ഉറപ്പ് നല്‍കുകയയായിരുന്നു. 
 
നാല് ദിവസമായി വിദ്യാര്‍ത്ഥികള്‍ നിരാഹര സമരം നടത്തിവരികയായിരുന്നു. സര്‍ജ്ജറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരം വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശക്തമാക്കിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. ആവശ്യമുള്ള പോസ്റ്റുകലിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അടുത്ത ജനറല്‍ ട്രാന്‍സ്ഫറില്‍ മെഡിക്കല്‍ കോളജിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സര്‍ക്കാര്‍
ഉറപ്പു നല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മഞ്ചേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു - Latest Kerala News