
മറക്കാതിരിക്കാം; ലിനിക്ക് ആദരം അര്‍പ്പിച്ച് ലോകാരോഗ്യ സംഘടന
ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന് അല്‍ നജ്ജാറിനെയും ലൈബീരിയയില്‍ എബോളയ്ക്കെതിരായ പോരാട്ടത്തില്‍ മരിച്ച സലോം കര്‍വ എന്ന നഴ്സിനെയും ലിനിക്കൊപ്പം അദ്ദേഹം അനുസ്മരിച്ചു

കൊച്ചി: നിപ്പാ വൈറസ് ബാധിച്ചയാളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റു മരണത്തിനു കീഴടങ്ങിയ മലയാളി നഴ്സ് ലിനിയെ അനുസ്മരിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ് ഡയറക്ടര്‍ ജിം ക്യാംബെല് ആണ് ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്.
ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന് അല്‍ നജ്ജാറിനെയും ലൈബീരിയയില്‍ എബോളയ്ക്കെതിരായ പോരാട്ടത്തില്‍ മരിച്ച സലോം കര്‍വ എന്ന നഴ്സിനെയും ലിനിക്കൊപ്പം അദ്ദേഹം അനുസ്മരിച്ചു. അവരെ മറക്കാതിരിക്കാം എന്നുകുറിച്ചുകൊണ്ടാണ് മൂന്നു പേരുടെയും ചിത്രങ്ങള്‍ സഹിതം കാംപ്ബെല്‍ ട്വീറ്റ് ചെയ്തത്.
Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); Salome Karwah (Liberia). #WomeninGlobalHealth, #NotATarget pic.twitter.com/UmpBb88oA7
â Jim Campbell (@JimC_HRH) June 2, 2018
സമീപ ദിവസങ്ങളില്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധ രാജ്യാന്തര തലത്തില്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനൊപ്പം തന്നെ നിപ്പയ്ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധവും ശ്രദ്ധ നേടി. നിപ്പയെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ജീവന് നഷ്ടപ്പെട്ട ലിനിക്ക് ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റ് പുതിയ ലക്കത്തില്‍ ആദരമര്‍പ്പിച്ചിരുന്നു. മരണക്കിടക്കയില്‍ നിന്ന് ഭര്‍ത്താവ് സജീഷിന് എഴുതിയ വികാരനിര്‍ഭരമായ കത്തുള്‍പ്പെടെയായിരുന്നു ഇക്കണോമിസ്റ്റിലെ ഓര്‍മക്കുറിപ്പ്. ദേശീയതലത്തില്‍ നേരത്തെ ലിനിയുടെ കുറിപ്പ് വാര്‍ത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



