മാസം തികയാതെ പിറന്ന നവജാത ശിശുവിനെ ഉറുമ്പരിച്ചതായി പരാതി

മാസം തികയാതെ പിറന്ന നവജാത ശിശുവിനെ ഉറുമ്പരിച്ചതായി പരാതി

Edited by :migrator
Last Updated :20 ജനുവരി 2024, 12:10 am IST

കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിനെ ഉറുമ്പരിച്ചതായി പരാതി. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുഞ്ഞിനെ ഉറുമ്പരിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയിരിക്കുകയായിരുന്നു. പാല്‍ നല്‍കാനായി ചെന്നപ്പോഴാണ് കുഞ്ഞിനെ ഉരുമ്പരിക്കുന്നത് അമ്മ കണ്ടത്. ഇക്കാര്യം ഉടന്‍ തന്നെ ഡ്യൂട്ടി ഡോക്ടറെ അറിയിച്ചു. എന്നാല്‍ ഡോക്ടര്‍ മോശമായാണ് പെരുമാറിയതെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മാസം തികയാതെ പിറന്ന നവജാത ശിശുവിനെ ഉറുമ്പരിച്ചതായി പരാതി