മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; യുവാവിനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്

Edited by :migrator
Last Updated :20 ജനുവരി 2024, 12:18 am IST

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ  കൊലപ്പെടുത്തുമെന്ന്  ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പഴയങ്ങാടി ചെറുതാഴം സ്വദേശി പി വിജേഷ് കുമാറിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെ ഫോണില്‍ വിളിച്ച പലതവണ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സമാനമായ കേസില്‍ മാസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ അറസ്റ്റിലായിരുന്നു.

രണ്ട് മാസമായി മുഖ്യമന്ത്രിയെയും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെയും വധിക്കുമെന്ന് ഓഫീസ് ഫോണില്‍ തുടര്‍ച്ചയായി സന്ദേശമെത്തിയിരുന്നു. തുടര്‍ന്ന് നമ്പര്‍ സഹിതം സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറി പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; യുവാവിനെതിരെ കേസ്