ജൂൺ 9 ആണ് ഓൺലൈനിൽ റജിസ്റ്റർ ചെയ്യാനുള്ള അവസാന സമയപരിധി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:24 am IST

News Now

തിരുവനന്തപുരം : കോവിഡ് രോ​ഗവ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടർന്ന് ആരോഗ്യ സർവകലാശാല മാറ്റിവച്ച മെഡിക്കൽ പിജി (എംഡി,എംഎസ്) (റെഗുലർ, സപ്ലിമെന്ററി) പരീക്ഷ ജൂൺ 29ന് നടത്താൻ തീരുമാനിച്ചു. വിദ്യാർഥികൾക്ക് മേയ് 28 മുതൽ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം.

ജൂൺ 9 ആണ് ഓൺലൈനിൽ റജിസ്റ്റർ ചെയ്യാനുള്ള അവസാന സമയപരിധി. മാര്‍ച്ചിൽ നടത്തിയ ഫസ്റ്റ് ബിച്ച്എംഎസ് ബിരുദ (സപ്ലിമെന്ററി) പരീക്ഷയുടെ മൂല്യനിർണയ ക്യാംപ് സർവകലാശാല ആസ്ഥാനത്ത് മേയ് 27ന് ആരംഭിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെഡിക്കൽ പിജി പരീക്ഷ ജൂണ്‍ 29ന്; ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ