
യുവതികൾക്ക് പൊലീസ് യൂണിഫോം : പരാതിയുമായി മുൻ ഡിവൈഎസ്പി
കേരള പൊലീസ് ആക്ട് 43 പ്രകാരം പൊലീസ് യൂണിഫോം സേനാംഗങ്ങൾ അല്ലാത്തവർ ഉപയോഗിക്കുന്നത് കുറ്റകരമാണ്

പത്തനംതിട്ട : ശബരിമല കയറാനെത്തിയ യുവതികൾക്ക് പൊലീസ് യൂണിഫോം നൽകിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായി വിരമിച്ച കോട്ടയം മാഞ്ഞൂർ സ്വദേശി കെ.എം. രാജീവാണ് പമ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കേരള പൊലീസ് ആക്ട് 43 പ്രകാരം പൊലീസ് യൂണിഫോം സേനാംഗങ്ങൾ അല്ലാത്തവർ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഈ പശ്ചാത്തലത്തിൽ യൂണിഫോം ഉപയോഗിച്ച് കയറിയതിന് യുവതികൾക്കെതിരെയും, ഇതിനു പ്രേരണ നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്ടിവിസ്റ്റ് രഹന ഫാത്തിമ, ആന്ധ്രക്കാരിയായ വനിത മാധ്യമപ്രവർത്തക കവിത എന്നിവരെ പൊലീസ് ജാക്കറ്റും ഹെൽമറ്റും നൽകി മല ചവിട്ടാൻ അനുവദിച്ചത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും പൊലീസ് നടപടിയെ വിമർശിച്ചിരുന്നു. എല്ലാവർക്കും തോന്നുംപോലെ പൊലീസ് യൂണിഫോം ധരിക്കാൻ കഴിയുമോ എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



