യുവാവിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗം: രണ്ടു പേര്‍ പിടിയില്‍

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാൾ അടക്കം രണ്ടുപേ‌ർ പിടിയിൽ

Edited by :migrator
Last Updated :20 ജനുവരി 2024, 12:14 am IST

കോട്ടയം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാൾ അടക്കം രണ്ടുപേ‌ർ പിടിയിൽ. നഗരത്തിലെ ഓട്ടോ ഡ്രൈവറും നിരവധി കേസുകളിൽ പ്രതിയുമായ മറിയപ്പള്ളി കളത്തൂര്‍ അമ്മിണി ബാബു എന്ന ബാബു (51), അയ്മനം പുളിക്കല്‍തോപ്പില്‍ ജോബി സെബാസ്റ്റ്യന്‍ (33) എന്നിവരെയാണ് ഗാന്ധിനഗർ എസ്.എച്ച്.ഒ അനൂപ് ജോസ് അറസ്റ്റ് ചെയ്‌തത്.

 ബൈക്കിനു പിന്നില്‍ സഞ്ചരിച്ച പുതുപ്പള്ളി ഓലേടത്ത് അനീഷിന് (38) നേരെയാണ് കുമാരനല്ലൂർ മേൽപ്പാലത്തിൽ വച്ച് ആക്രമണമുണ്ടായത്. വ്യക്തിവൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് സൂചന. അനീഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  ജോബി സെബാസ്റ്റ്യന്‍ കഴിഞ്ഞ ദിവസമാണ് മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

യുവാവിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗം: രണ്ടു പേര്‍ പിടിയില്‍