ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്റെ ര​ണ്ടാം​ഘ​ട്ട​ വോട്ടെടുപ്പിൽ മികച്ച പോളിങ്- വയനാട്ടിലാണ് മികച്ച പോളിങ്‌

രണ്ടാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയവര്‍
Last Updated :20 January 2024, 8:34 am IST

News Now

കൊച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്റെ ര​ണ്ടാം​ഘ​ട്ട​ വോട്ടെടുപ്പിൽ മികച്ച പോളിങ്. ശരാശരി 76 ശതമാനം പിന്നിട്ടു. ആദ്യ ഘട്ടത്തെ പിന്തള്ളിയാണ്​ രണ്ടാം ഘട്ടത്തിലെ പോളിങ്​. എട്ടിന് നടന്ന ഒന്നാംഘട്ടത്തിൽ 73.12 ശതമാനമായിരുന്നു പോളിങ്. വയനാട് ജില്ലയിലാണ് കൂടുതൽ പോളിങ്.

വയനാട്ടിൽ 79 ശതമാനമാണ് പോളിങ്. കോട്ടയം 77.1, എറണാകുളം 78, തൃശൂർ 75.7, പാലക്കാട് 75 എന്നിങ്ങനെയാണ് ലഭ്യമായ വിവരം അനുസരിച്ചുള്ള പോളിങ്

വീഡിയോ: (ടിപി സൂരജ്‌)

ഇ​ന്ന്​ അഞ്ച് ജി​ല്ല​ക​ളി​ലെ 98,57,208 വോ​ട്ട​ർ​മാരാണ് വി​ധി​യെ​ഴു​തിയത്. രാവിലെമുതൽ പോളിങ് ബൂത്തിനുമുമ്പിൽ നീണ്ട നിരയാണ് ഉണ്ടായത്. 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് വോട്ടെ​ടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രുമാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ. ഇ​തി​ൽ 57,895 പേ​ർ ക​ന്നി വോ​ട്ട​ർ​മാ​രാ​ണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് 76 ശതമാനം