
രഹന ഫാത്തിമയുടെ ശബരിമല യാത്ര : എൻഐഎയ്ക്ക് പരാതി
മണ്ഡല സീസൺ ആരംഭിക്കാനിരിക്കെ ശബരിമലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടാകുന്നത് ഗൗരവമായി കാണണം
കോട്ടയം: രഹന ഫാത്തിമയുടെ ശബരിമല സന്ദർശനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് പരാതി. മാവോയിസ്റ്റ് ബന്ധമുള്ള രഹന ഫാത്തിമയുടെ മലയാത്രയിൽ എൻഐഎയ്ക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയതായി തൃക്കൊടിത്താനം മഹാദേവ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോൻ പറഞ്ഞു.
മണ്ഡല സീസൺ ആരംഭിക്കാനിരിക്കെ ശബരിമലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടാകുന്നത് ഗൗരവമായി കാണണം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളന്തതിൽ ഉപദേശക സമിതി സെക്രട്ടറി സജികുമാറും പങ്കെടുത്തു.
രഹന ഫാത്തിമയുടെ ശബരിമല സന്ദർശനം വിവാദമായതിനെ തുടർന്ന് അവർക്കെതിരെ ബിഎസ്എൻഎൽ നടപടി എടുത്തിരുന്നു. എറണാകുളം ബോട്ട്ജെട്ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥയായിരുന്ന രഹനയെ പാലാരിവട്ടം ഓഫീസിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. രഹന ഫാത്തിമയും ആന്ധരയിൽ നിന്നുള്ള വനിതാ മാധ്യമപ്രവർത്തക കവിതയുമാണ് ശബരിമല കയറാനെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



