റദ്ദാക്കിയ ദോഹവിമാനം ചൊവ്വാഴ്ച സര്‍വീസ് നടത്തും

റദ്ദാക്കിയ ദോഹ - തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച സര്‍വീസ് നടത്തും

Last Updated :20 January 2024, 8:23 am IST

തിരുവനന്തപുരം: റദ്ദാക്കിയ ദോഹ - തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച സര്‍വീസ് നടത്തും. ദോഹയില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സാഹചര്യത്തിലാണ് ഇന്നത്തെ വിമാനം റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതോടെ 181 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. അനുമതി ലഭിക്കാത്തതിന്റെ കാരണം അറിയില്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ പറഞ്ഞു.

നാട്ടിലേക്ക് പുറപ്പെടുന്നതിനായി നേരത്തെ തന്നെ കുട്ടികളും ഗര്‍ഭിണികളുമടക്കം വിമാനത്തവാളത്തില്‍ എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം വിമാനം റദ്ദാക്കിയത് യാത്രക്കാരെ നിരാശരാക്കി

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്.  ദോഹയില്‍ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

റദ്ദാക്കിയ ദോഹവിമാനം ചൊവ്വാഴ്ച സര്‍വീസ് നടത്തും