ലൗ ജിഹാദ്; ബെന്നി ബെഹനാനെ അഭിനന്ദിച്ച് സ്വര ഭാസ്‌കര്‍

ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍

Edited by :migrator
Last Updated :20 ജനുവരി 2024, 8:18 am IST

കൊച്ചി: ചാലക്കുടി എംപി ബെന്നി ബെഹനാന് നന്ദി അറിയിച്ച് നടി സ്വര ഭാസ്‌കര്‍. കഴിഞ്ഞ ദിവസം ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ചോദ്യത്തിനാണ് നടിയുടെ അഭിനന്ദനം. താങ്കളുടെ ഈ ശ്രമത്തിന് നന്ദി. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ വിഷയത്തില്‍ ആക്ടിവിസ്റ്റായ സുമിത് കാശ്യപയ്ക്ക് നന്ദി അറിയിച്ച് നേരത്തെ സ്വര ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പറയിപ്പിച്ചത് എംപിയായ ബെന്നി ബെഹനാനാണെന്ന് കാശ്യപ് ട്വിറ്ററിലുടെ നടിയെ അറിയിച്ചു. ഇതിന് പിന്നാലെ തന്റെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് സുമിതിനും, പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചതിന് എംപിക്കും നന്ദി അറിയിച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ ലൗ ജിഹാദ് സംബന്ധിച്ച് ഏതെങ്കിലും കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കണമെന്നായിരുന്നു ലോക്‌സഭയില്‍ ബെന്നി ബെഹനാന്റെ ചോദ്യം. കേരളത്തില്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ലവ് ജിഹാദ് കേസുകളൊന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പക്കലെത്തിയിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി സഭയെ അറിയിച്ചു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ലൗ ജിഹാദ്; ബെന്നി ബെഹനാനെ അഭിനന്ദിച്ച് സ്വര ഭാസ്‌കര്‍