
വാട്സ് ആപ്പ് ഗ്രൂപ്പുകളുമായി കെഎസ്ആർടിസി
വാട്സ് ആപ്പ് ഗ്രൂപ്പുകൾ, ഫേസ് ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ എന്നിവയിലൂടെ യാത്രക്കാർക്കിടയിൽ കൂടുതൽ സജീവമാകാനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്.

തിരുവനന്തപുരം: കാലത്തിനനുസരിച്ച് മാറാൻ കെഎസ്ആർടിസിയും തയ്യാറെടുക്കുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുകൾ, ഫേസ് ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ എന്നിവയിലൂടെ യാത്രക്കാർക്കിടയിൽ കൂടുതൽ സജീവമാകാനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്. ഇതിനായി കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ.തച്ചങ്കരിയുടെ നിർദേശത്തെത്തുടർന്ന് സോഷ്യൽ മീഡിയ സെല്ലിന് രൂപം നൽകിക്കഴിഞ്ഞു.
പുതിയ റൂട്ടുകൾ, വിവിധ സേവനങ്ങൾ എന്നിവ സംബന്ധിച്ചു ലഘു ചിത്രങ്ങൾ, പോസ്റ്ററുകൾ എന്നിവ തയാറാക്കി പ്രചരിപ്പിക്കുക, സ്ഥാപനത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഓപ്പറേഷൻസ് വിഭാഗം മേധാവി ജി.അനിൽകുമാർ ആണ് സോഷ്യൽ മീഡിയ സെല്ലിന്റെയും മേധാവി.തങ്ങളുടെ സാധാരണ ഡ്യൂട്ടിക്കു ശേഷം വരുന്ന സമയമാണ് ഇവർ സോഷ്യൽ മീഡിയ സെല്ലിനായി ചെലവഴിക്കേണ്ടത്. ഇവർക്കു സൈബർ ഡോമിൽ പരിശീലനം നൽകുന്ന കാര്യവും പരിഗണനയിലാണ് .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



