ശമ്പളവര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ ശനിയാഴ്ചയും പണിമുടക്കും

Last Updated :20 January 2024, 8:18 am IST

News Now

ന്യൂഡല്‍ഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ ശനിയാഴ്ചയും പണിമുടക്കും. തുടര്‍ച്ചയായ രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഇടപാടുകാരെ ദുരിതത്തിലാക്കി.

പണനിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് മാറല്‍, വായ്പ ഇടപാട് തുടങ്ങിയവയെല്ലാം പണിമുടക്ക് ബാധിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എബിബിഎ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് എന്നിവയുള്‍പ്പെടെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സ്വകാര്യബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി. എന്നിവ പ്രവര്‍ത്തിച്ചു.

പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. അസോസിയേഷനില്‍ നിന്ന് യാതൊരു ഉറപ്പും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോവുന്നതെന്നാണ് യൂണിയന്‍ ഭാരവാഹികളുടെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശനിയാഴ്ചയും ബാങ്ക് പണിമുടക്ക്; വലഞ്ഞ് ഇടപാടുകാര്‍