ശബരിമല തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരര് അന്തരിച്ചു

18ാം വയസ്സ് മുതല്‍ ശബരിമലയില്‍ താന്ത്രിക കര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു.

Last Updated :20 January 2024, 12:13 am IST

ചെങ്ങന്നൂര്‍: ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ തന്ത്രിയായ താഴമണ്‍മഠം കണ്ഠര് മഹേശ്വരര് (92) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജ രോഗങ്ങളെത്തുടര്‍ന്നു രണ്ടു വര്‍ഷമായി കിടപ്പിലായിരുന്നു. 18ാം വയസ്സ് മുതല്‍ ശബരിമലയില്‍ താന്ത്രിക കര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു. ശബരിമലയില്‍ തീപിടിത്തത്തിനു ശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ സഹ കാര്‍മികനായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്. നിരവധി വിദേശരാഷ്ട്രങ്ങളിലും അയ്യപ്പ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ചെറുമകന്‍ മഹേഷ് മോഹനരാണ് ഇപ്പോള്‍ ശബരിമല തന്ത്രി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ശബരിമല തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരര് അന്തരിച്ചു