ബെംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് വാസുദേവന്‍ നമ്പൂതിരി

Last Updated :20 January 2024, 12:19 am IST

News Now

സന്നിധാനം: വിഎന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നിലവില്‍ ബെംഗളൂരു ശ്രീജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് വാസുദേവന്‍ നമ്പൂതിരി. പാലക്കാട് സ്വദേശിയാണ് അദ്ദേഹം. മാളികപ്പുറം മേൽശാന്തിയായി എം.എൻ.നാരായണൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു.  ചെങ്ങന്നൂർ വനവാതുക്കര സ്വദേശിയാണ് നാരായണൻ നമ്പൂതിരി.

അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷപൂജയ്ക്കുശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് വാസുദേവന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ ഒൻപത് പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. ശ്രീകോവിലിന് മുന്നിൽ പന്തളം കൊട്ടാരത്തിൽ നിന്നും എത്തിയ കുട്ടികളാണ് നറുക്കെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ വിഎന്‍ വാസുദേവന്‍ നമ്പൂതിരി പുതിയ മേല്‍ശാന്തി