ഷൂവിനുളളില്‍ പതുങ്ങി മൂര്‍ഖന്‍ കുഞ്ഞ്; രക്ഷകനായി വാവ ( വീഡിയോ)

മുറ്റത്ത് ഉപയോഗ ശൂന്യമായി ഇട്ടിരുന്ന ഷൂവിനുള്ളില്‍ മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തി

Last Updated :20 January 2024, 8:07 am IST

തിരുവനന്തപുരം: മുറ്റത്ത് ഉപയോഗ ശൂന്യമായി ഇട്ടിരുന്ന ഷൂവിനുള്ളില്‍ മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ബിനുവിന്റെ വീട്ടിലാണ് മൂര്‍ഖനെത്തിയത്. വീട്ടിലെ നായ നിര്‍ത്താതെ കുരയ്ക്കുന്നത് കണ്ടാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. തിരച്ചിലില്‍ ഷൂവിനുള്ളില്‍ പാമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വാവാ സുരേഷിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹമെത്തി മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടി.

പാടശേഖരത്തിന് സമീപമുള്ള വീട് ആയതിനാല്‍ പാമ്പ് ശല്യം നേരത്തെയും ഉണ്ടായിരുന്നു.പുറത്തിടുന്ന ഷൂവും ഹെല്‍മെറ്റുമെല്ലാം പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും വിഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി. അടുത്തയിടെയാണ് കരിക്കകത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഷൂവില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. ഉപയോഗ ശൂന്യമായ വസ്തുക്കള്‍ പുറത്ത് അലക്ഷ്യമായി ഇടുന്നത് മരണം വിളിച്ച് വരുത്തുന്നതിന് സമാനമായിരിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഷൂവിനുളളില്‍ പതുങ്ങി മൂര്‍ഖന്‍ കുഞ്ഞ്; രക്ഷകനായി വാവ ( വീഡിയോ)