
സംസ്ഥാനം എച്ച് വൺ എൻ വൺ ഭീതിയിൽ; ഒരാഴ്ചക്കിടെ മരിച്ചത് 14 പേർ
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച് വൺ എൻ വൺ വ്യാപകമാകുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച് വൺ എൻ വൺ വ്യാപകമാകുന്നു. നാലുവയസ്സുകാരൻ ഉൾപ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശി സൂരജ് കൃഷ്ണൻ (നാല്), കൊല്ലം കൊറ്റങ്കര സ്വദേശി സ്റ്റൈഫി (23), കോഴിക്കോട് ഇരിങ്ങാൽ സ്വദേശി സുധ (37) എന്നിവരാണ് മരിച്ചത്. ഇതോടെ ഇക്കൊല്ലം എച്ച് വൺ എൻ വൺ ബാധിച്ച് സംസ്ഥാനത്ത് 53 പേർ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒരാഴ്ചക്കിടെ 14 പേർ രോഗം ബാധിച്ച് മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ മരണസംഖ്യ ഉയർന്നേക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എച്ച് വൺ എൻ വൺ പനിക്കെതിരെ പൊതുജനം കൂടുതൽ ജാഗ്രതപാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെയും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ രോഗവ്യാപനം തടയാൻ സാധിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
Related News


പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്
