പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന്  ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി.

Last Updated :20 January 2024, 8:04 am IST

News Now

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായിത്തന്നെ തുടരുകയാണ്. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും,  കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുള്‍പ്പെടെ കനത്ത മഴയാണ് പെയ്യുന്നത്. എറണാകുളം നഗരത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമില്ല. 

പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന്  ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. ഇടുക്കിയില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു.  കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. 

രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും  ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴ ശക്തം: മീനച്ചിലാര്‍ കരകവിഞ്ഞു