
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

തിരുവനന്തപുരം: സത്യം തെളിയുന്ന ദിവസമാണ് ഇന്നെന്നു സോളര് കേസിലെ മുഖ്യപ്രതി സരിത എസ്.നായര്. സോളര് കമ്മിഷന് തെളിവുകളെല്ലാം കൈമാറിയിരുന്നു. സര്ക്കാര് അന്വേഷണത്തില്നിന്ന് പിന്നോട്ടു പോയതായി കരുതുന്നില്ല. രാവിലെ നിയമസഭയില് വയ്ക്കുന്ന റിപ്പോര്ട്ടില് എല്ലാം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിപ്പോര്ട്ട് വന്ന ശേഷം കൂടുതല് പ്രതികരിക്കുമെന്നും സരിത പറഞ്ഞു.
സോളര് വിവാദത്തിന്മേല് ജസ്റ്റിസ് ജി.ശിവരാജന് കമ്മിഷന് റിപ്പോര്ട്ടും അതിലുള്ള നടപടി റിപ്പോര്ട്ടുമാണ് സര്ക്കാര് നിയമസഭയില് വയ്ക്കുക. നിയമസഭാ, സര്ക്കാര് വെബ്സൈറ്റുകളിലും റിപ്പോര്ട്ട് പ്രസിദ്ധീകരിക്കും. സഭാ നടപടിക്രമങ്ങളുടെ തല്സമയ സംപ്രേഷണവുമുണ്ടാവും. ആകെ 1073 പേജുള്ള ഇംഗ്ലിഷില് തയാറാക്കിയ റിപ്പോര്ട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ പരിഭാഷയുടെ കോപ്പി നിയമസഭാംഗങ്ങള്ക്കും മാധ്യമങ്ങള്ക്കും നല്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



