സവാള: കര്‍ഷകന് കിട്ടുന്നത് ഒരു രൂപ, കേരളത്തില്‍ 22 രൂപ വരെ 

കേരളത്തിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 13 രൂപയാണ്  വില

Edited by :migrator
Last Updated :20 ജനുവരി 2024, 12:21 am IST

കോട്ടയം: ഉത്തരേന്ത്യയില്‍ സവാളയ്ക്ക് കനത്ത വിലയിടിവാണ് നേരിടുന്നത്. വിപണിയില്‍ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ വരെ സവാള വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതേസമയം വിവിധ കൈകളിലൂടെ മറിഞ്ഞ് കേരളത്തില്‍ എത്തുമ്പോള്‍ സവാളയ്ക്ക് ഉപഭോക്താവ് 22 രൂപ വരെ വില നല്‍കേണ്ടി വരും. കേരളത്തിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 13 രൂപയാണ്  വില.  ഉപഭോക്താവിലേക്ക് എത്തുമ്പോള്‍ ഇത് 22 രൂപവരെയാകും.

മഹാരാഷ്ട്രയില്‍നിന്നാണ് കോട്ടയം മാര്‍ക്കറ്റില്‍ സവാള എത്തുന്നത്. അവിടെ എഴ് മുതല്‍ എട്ട് രൂപ വരെയാണ് ഇടനിലക്കാര്‍ ഈടാക്കുന്നത്. പത്തു ടണ്‍ സവാള  കോട്ടയത്ത് എത്തിക്കുന്നതിന് 43,000 രൂപയാണ് ലോറിവാടക നല്‍കേണ്ടത്.  ഇതിനു പുറമെയാണ് കയറ്റിറക്കുമതി ചെലവ്. ചെറുകിടവ്യാപാരികളില്‍ എത്തുമ്പോള്‍ വില നാല് മുതല്‍ അഞ്ച് രൂപവരെ പിന്നെയും വര്‍ധിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

സവാള: കര്‍ഷകന് കിട്ടുന്നത് ഒരു രൂപ, കേരളത്തില്‍ 22 രൂപ വരെ