സാമ്പത്തിക ഞെരുക്കത്തില്‍ കേരളം; 1500 കോടി രൂപ കടമെടുക്കും

ചെലവ് ചുരുക്കിയിട്ടുപോലും വാര്‍ഷിക പദ്ധതി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയാതിരുന്നതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ശമ്പളചിലവും മറ്റ് പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ്

Edited by :migrator
Last Updated :20 ജനുവരി 2024, 12:21 am IST

 തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 1500 കോടി രൂപയുടെ കടപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ശമ്പളചിലവും മറ്റ് പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് കടപത്രം പുറപ്പെടുവിക്കുന്നത്. 

 ഈ മാസം 27 ന് റിസര്‍വ് ബാങ്ക് കേന്ദ്രത്തില്‍ വച്ച് ലേലം നടത്താനാണ് തീരുമാനം. അടുത്ത പ്രവര്‍ത്തി ദിവസം പണം ഖജനാവിലേക്ക് എത്തുകയും ചെയ്യും. 

 ചെലവ് ചുരുക്കിയിട്ടുപോലും വാര്‍ഷിക പദ്ധതി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയാതിരുന്നതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. 20 ശതമാനത്തോളമാണ് വാര്‍ഷിക പദ്ധതിയില്‍ കുറവ് വരുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സാമ്പത്തിക ഞെരുക്കത്തില്‍ കേരളം; 1500 കോടി രൂപ കടമെടുക്കും