സിഎംപി നേതാവ് സുനില്‍ സി കുര്യന്‍ അന്തരിച്ചു

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സയിലിരിക്കെയാണ് അന്ത്യം

Last Updated :20 January 2024, 8:03 am IST

തിരുവനന്തപുരം: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം ചെയര്‍മാനും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സുനില്‍ സി കുര്യന്‍ അന്തരിച്ചു.50 വയസ്സായിരുന്നു. 

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രശസ്ത നര്‍ത്തകി നീന പ്രസാദാണ് ഭാര്യ.

സംസ്ഥാന ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു സുനില്‍ സി കുര്യന്‍. മുന്‍ എസ്എഫ്‌ഐ നേതാവായിരുന്ന സുനില്‍ സി കുര്യന്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സിഎംപി നേതാവ് സുനില്‍ സി കുര്യന്‍ അന്തരിച്ചു