സ്പീഡ് ക്യാമറയില്‍ കുടുങ്ങി;  ഗവര്‍ണര്‍ പി സദാശിവം പിഴയടച്ചു 

നഗരത്തിലെ വേഗതാ പരിധി ലംഘിച്ചതിനെ തുടര്‍ന്ന് ഗവര്‍ണറുടെ കാറിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കി. കവടിയാര്‍ -വെള്ളയമ്പലം റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലാണ് ഗവര്‍ണറുടെ ഔദ്യോഗിക വാഹനം വേഗതാ പരിധി

Edited by :migrator
Last Updated :20 ജനുവരി 2024, 12:15 am IST

 തിരുവനന്തരപുരം: നഗരത്തിലെ വേഗതാ പരിധി ലംഘിച്ചതിനെ തുടര്‍ന്ന് ഗവര്‍ണറുടെ കാറിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കി. കവടിയാര്‍ -വെള്ളയമ്പലം റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലാണ് ഗവര്‍ണറുടെ ഔദ്യോഗിക വാഹനം വേഗതാ പരിധി മറികടന്നത് പതിഞ്ഞത്. 

ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനായിരുന്നു സംഭവം. ഗവര്‍ണര്‍ അപ്പോള്‍ കാറില്‍ ഇല്ലായിരുന്നുവെങ്കിലും പിഴ അടയ്ക്കുന്നതില്‍ രാജ്ഭവന്‍ ഒരു വൈമനസ്യവും കാണിച്ചില്ല.മോട്ടോര്‍ വാഹനവകുപ്പില്‍ 400 രൂപ പിഴയായി ഒടുക്കി.

Story image

അറ്റകുറ്റപണികള്‍ക്കും പെട്രോളടിക്കുന്നതിനും കൊണ്ടുപോകുമ്പോള്‍ നിയമം പാലിക്കണമെന്ന സന്ദേശമാണ് ജീവനക്കാര്‍ക്ക് അദ്ദേഹം നല്‍കിയത്.
തലസ്ഥാനത്ത് പുതിയതായി സ്ഥാപിച്ച ഹൈ റെസല്യൂഷന്‍ ക്യാമറകളില്‍ ദിവസവും 3000 ത്തിനടുത്ത് വേഗതപരിധിലംഘനങ്ങള്‍ കുടുങ്ങുന്നുണ്ട് എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സ്പീഡ് ക്യാമറയില്‍ കുടുങ്ങി;  ഗവര്‍ണര്‍ പി സദാശിവം പിഴയടച്ചു