
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ജെനീവ: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം ലോകത്ത് തുടരുകയാണ്. ഫലപ്രദമായ വാക്സിന് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് പല നിര്‍മാതാക്കളും. ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും വാക്സിന് പരീക്ഷണങ്ങളില്‍ ചിലത് മൂന്നാം ഘട്ടത്തിലേക്കും കടന്നിട്ടുണ്ട്. പരീക്ഷണം വിജയിച്ച് അംഗീകാരം തേടിയ ശേഷം വാക്സിന് വിപണിയിലെത്തിക്കാമെന്നാണ് കമ്പനികളും അതത് സര്‍ക്കാരുകളും കണക്കുകൂട്ടുന്നത്.
ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മരുന്നു നിര്‍മാണ കമ്പനികളുടെ ആഗോള സംഘടനയായ ഐഎഫ്പിഎംഎ (ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് ആന്റ് അസോസിയേഷന്‍സ്)
2021 പകുതിയാകുമ്പോഴേക്ക് തന്നെ പത്തോളം കോവിഡ് വാക്സിന് എത്തുമെന്നാണ് ഐഎഫ്പിഎംഎ ഇപ്പോള്‍ അറിയിക്കുന്നത്. അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഈ പത്ത് വാക്സിനുകളും വിപണിയിലെത്തുമെന്നും എന്നാല്‍ അംഗീകാരത്തോടൊപ്പം തന്നെ പേറ്റന്റ് സംരക്ഷിക്കാന്‍ വാക്സിന് നിര്‍മാതാക്കള്‍ക്ക് കഴിയണമെന്നും ഐഎഫ്പിഎംഎ പറയുന്നു.
'ഫൈസര്‍', 'ബയോ എന്‍ ടെക്', 'മോഡേണ', 'ആസ്ട്രാനെക്ക' തുടങ്ങി പല ഗ്രൂപ്പുകളുടേയും വാക്സിന് പരീക്ഷണഘട്ടങ്ങളിലാണ്. അവയെല്ലാം പ്രതീക്ഷയേകുന്ന ഫലങ്ങളാണ് കാണിച്ചിട്ടുള്ളതെന്നും ഐഎഫ്പിഎംഎ ചൂണ്ടിക്കാട്ടുന്നു.
'വാക്സിന് റിസര്‍ച്ചിനും, ഉത്പാദനത്തിനുമായി വലിയ നിക്ഷേപങ്ങളാണ് പല മരുന്ന് കമ്പനികളും നടത്തിയിരിക്കുന്നത്. ഇത്തരം കമ്പനികള്‍ക്കെല്ലാം തന്നെ തങ്ങളുടെ വാക്സിനുമായി രംഗത്തെത്താന്‍ കഴിയട്ടെ. ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടി പേറ്റന്റ് സംരക്ഷണം ഒഴിവാക്കുന്നത് കമ്പനികള്‍ക്ക് അത്ര ഗുണകരമാകില്ല. അക്കാര്യം തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്. സൂക്ഷ്മമായ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കപ്പെട്ട ശേഷം പത്തോളം വാക്സിനുകള്‍ 2021 പകുതിയോടെ എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'- ഐഎഫ്പിഎംഎ ഡയറക്ടര്‍ ജനറല്‍ തോമസ് ക്യുവേനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


