
News Now
ഉറങ്ങിക്കിടക്കുമ്പോള് പാമ്പ് വായില് കയറി!. കേള്ക്കുമ്പോള് തന്നെ അമ്പരപ്പ് തോന്നാം. എന്നാല് യഥാര്ഥത്തില് സംഭവിച്ചിരിക്കുകയാണ് റഷ്യയില്. ഉറങ്ങുമ്പോള് യുവതിയുടെ വായിലൂടെ ശരീരത്തില് കയറിയിരിക്കുകയാണ് നാലടി നീളമുള്ള പാമ്പ്. ശസ്ത്രക്രിയയിലൂടെയാണ് പാമ്പിനെ പുറത്തെടുത്തത്.
ശസ്ത്രക്രിയയിലൂടെ പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങള് വ്യാപകമായാണ് പ്രചരിക്കുന്നത്. വായിലൂടെ തൊണ്ട വരെയാണ് പാമ്പ് പോയത്. ഓപ്പറേഷന് തിയറ്ററില് യുവതിയുടെ വായില് നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ശസ്ത്രക്രിയ ഉപകരണങ്ങള് ഉപയോഗിച്ച് വനിതാ ഡോക്ടറാണ് അബോധാവസ്ഥയിലായ യുവതിയുടെ വായില് നിന്ന് പാമ്പിനെ പുറത്തെടുത്തത്. 11 സെക്കന്ഡുള്ള വീഡിയോ സോഷ്യല്മീഡിയയില് അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്. യുവതിക്ക് എന്തുസംഭവിച്ചു എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
Medics pull 4ft snake from womanâs mouth after it slithered down there while she slept. pic.twitter.com/oHaJShZT3R
â Fascinating Facts (@FascinateFlix) November 12, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






