
പാകിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം; അഞ്ച് ചൈനീസ് പൗരന്മാര് കൊല്ലപ്പെട്ടു
ആക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും വാഹനം ഓടിച്ചിരുന്ന പാകിസ്ഥാന് ഡ്രൈവറും കൊല്ലപ്പെട്ടു

ലാഹോര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാകിസ്ഥാന് പൗരനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇസ്ലാമാബാദില് നിന്നും ബലൂചിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസു ക്യാമ്പിലേക്ക് പോകുകയായിരുന്ന ചൈനീസ് എഞ്ചിനീയര്‍മാരുടെ വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് റീജിയണല്‍ പൊലീസ് മേധാവി മുഹമ്മദ് അലി ഗന്ധപൂര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും വാഹനം ഓടിച്ചിരുന്ന പാകിസ്ഥാനി ഡ്രൈവറും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവം ചാവേര്‍ ആക്രമണം ആണെന്നും ബന്ധപ്പെട്ട അധികാരികള്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും ബിഷാം സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ഭക്ത് സാഹിര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണ സ്ഥലത്ത് സുരക്ഷാ ശക്തമാക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരാഴ്ചയ്ക്കിടെ പാകിസ്ഥാനില്‍ ചൈനക്കെതിരെ നടക്കുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. ആദ്യ രണ്ട് ആക്രമണങ്ങള്‍ ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ വ്യോമതാവളത്തിലും തന്ത്രപ്രധാനമായ തുറമുഖത്തുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


വിവാഹ വിരുന്നില്‍ ഒരു വിഭവം മാത്രം, കടകള്‍ നേരത്തെ അടയ്ക്കണം, വാഹനങ്ങള്‍ വാങ്ങേണ്ട; പാകിസ്ഥാനില്‍ കടുത്ത നിയന്ത്രണം

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
