
50 ശതമാനം അമെരിക്കക്കാര് ട്രംപിനെതിരെയെന്നു സര്‍വെ
ട്രംപിന്റെ ഭരണത്തിനോട് 50 ശതമാനം അമെരിക്കക്കാര്‍ക്കും അതൃപ്തിയെന്ന് സര്‍വെ റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ചുമതലയേറ്റതിന് ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയ നിയമങ്ങളിലും പദ്ധതികളോടും 50 ശതമാനം അമെരിക്കക്കാര്‍ക്കും അതൃപ്തി. എന്‍ബിസി ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ 53 ശതമാനം അമെരിക്കക്കാര് ട്രംപിന്റെ ഭരണപരീഷ്കാരങ്ങളെ എതിര്‍ത്ത് വോട്ട് ചെയ്തു.
39 ശതമാനം അമെരിക്കക്കാര് ട്രംപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് ദേഷ്യമുള്ളവരാണ്. 43 ശതമാനം അമെരിക്കക്കാരാണ് ട്രംപിന്റെ ഭരണത്തില്‍ സംതൃപ്തരായുള്ളത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അമെരിക്ക നേരിട്ടൊരു യുദ്ധത്തില്‍ പങ്കാളിയാകുമെന്നാണ് മൂന്നില്‍ രണ്ട് ശതമാനം അമെരിക്കക്കാരും വിശ്വസിക്കുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപിന്റെ കീഴില്‍ അമെരിക്ക യുദ്ധത്തില്‍ പങ്കെടുക്കുന്നത് 36 ശതമാനം അമെരിക്കക്കാരെയും അലട്ടുന്നു.
ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്ക്ക് അമെരിക്കയില്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതും, ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനുള്ള ട്രംപിന്റെ നീക്കങ്ങളും അമെരിക്കന്‍ ജനതയെ രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു എന്നാണ് എന്‍ബിസി ന്യൂസ് നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. 50 ശതമാനത്തിലധികം അമെരിക്കക്കാര് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെ അനുകൂലിച്ചപ്പോള്‍ 47 ശതമാനം പേരാണ് ഇതിനെ എതിര്‍ത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


