
വധശിക്ഷ റദ്ദാക്കിയിട്ട് 6 മാസം; അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും
കഴിഞ്ഞ ദിവസം റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചപ്പോഴാണു വിധി പറയാനായി ഇന്നത്തേക്കു മാറ്റിയത്.

റിയാദ്: വധശിക്ഷ റദ്ദാക്കി 6 മാസമായിട്ടും റിയാദ് ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. കേസ് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. കോഴിക്കോട് സ്വദേശി കോടമ്പുഴ മച്ചിലകത്തു സ്വദേശിയാണ് അബ്ദുല്‍ റഹീം. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചപ്പോഴാണു വിധി പറയാനായി ഇന്നത്തേക്കു മാറ്റിയത്.
ഇതുള്‍പ്പെടെ കേസ് മാറ്റിവയ്ക്കുന്നത് ആറാം തവണയാണ്. കേസ് വിവരങ്ങള്‍ കൂടുതല്‍ പഠിക്കണമെന്നാണു നേരത്തേ കോടതി പറഞ്ഞിരുന്നത്. സ്പോണ്‍സറായ സൗദി പൗരന് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ ശഹ്റിയുടെ 15 വയസ്സുകാരനായ മകന് മരിച്ച കേസിലാണ് 2006 ഡിസംബര്‍ 26നു റഹീം ജയിലിലായത്.
വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍, സൗദി ബാലന്റെ കുടുംഇതുള്പ്പെടെ കേസ് മാറ്റിവയ്ക്കുന്നത് ആറാം തവണയാണ്. കേസ് വിവരങ്ങള്‍ കൂടുതല്‍ പഠിക്കണമെന്നാണു നേരത്തേ കോടതി പറഞ്ഞിരുന്നത്. സ്പോണ്‍സറായ സൗദി പൗരന് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ ശഹ്റിയുടെ 15 വയസ്സുകാരനായ മകന് മരിച്ച കേസിലാണ് 2006 ഡിസംബര്‍ 26നു റഹീം ജയിലിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


