
News Now
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

ഖാർതൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ വെടിനിർത്തൽ 72 മണിക്കൂർ കൂടി നീട്ടാൻ തീരുമാനിച്ചു. സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. സൈന്യവുമായി ഏറ്റുമുട്ടുന്ന അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്.
റമദാൻ ആഘോഷം പരിഗണിച്ച് ഐക്യരാഷ്ട്രസഭയുടേയും മറ്റ് ലോകരാജ്യങ്ങളുടേയും അഭ്യർത്ഥന പരിഗണിച്ചാണ് നേരത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തുന്ന ദൗത്യം പുരോഗമിക്കുകയാണ്.
ഇന്ത്യയും തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ കാവേരി എന്ന പേരിലാണ് ഇന്ത്യൻ രക്ഷാദൗത്യം. സുഡാനിൽ നിന്നും ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക. വ്യോമസേനയും നാവികസേനയുമാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
രക്ഷാ ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി. 500 ഓളം ഇന്ത്യാക്കാർ പോർട്ട് സുഡാനിൽ എത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.
Operation Kaveri gets underway to bring back our citizens stranded in Sudan.
â Dr. S. Jaishankar (@DrSJaishankar) April 24, 2023
About 500 Indians have reached Port Sudan. More on their way.
Our ships and aircraft are set to bring them back home.
Committed to assist all our bretheren in Sudan. pic.twitter.com/8EOoDfhlbZ
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

