സമൂഹ മാധ്യമ ഇൻഫ്ളുവൻസറെ എട്ടുവയസുകാരിയായ മകളുടെ മുന്നിലിട്ട് വെടിവെച്ചു കൊലപ്പെടുത്തി; സ്വയം ജീവനൊടുക്കി ഭര്‍ത്താവ്
33 കാരിയായ തെരേസ ചച്ചൂലയെ ഭര്‍ത്താവ് തലയില്‍ വെടിവെച്ചാണ് കൊന്നത്.

ഹവായ്: അമേരിക്കയിലെ ഹവായിയില്‍ സമൂഹമാധ്യമ ഇൻഫ്ളുവൻസറെ മകളുടെ മുന്നിലിട്ട് കൊന്നതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. 33 കാരിയായ തെരേസ ചച്ചൂലയെ ഭര്‍ത്താവ് തലയില്‍ വെടിവെച്ചാണ് കൊന്നത്. സ്വന്തം പിതാവ് തന്നെയാണ് അമ്മയെ വെടിവച്ചതെന്ന് എട്ടുവയസുകാരിയായ മകള്‍ പൊലീസിനോടു പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പേള്‍റിഡ്ജ് സെന്ററിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് തെരേസയെ 44കാരനായ ഭര്‍ത്താവ് ജാസണ്‍ വെടിവച്ചു കൊന്നത്. വടിവെച്ചതിന് ശേഷം സംഭവ സ്ഥലത്തു നിന്ന് ജാസണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് സ്വയം വെടിവെച്ചത്.
ഏറെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഭര്‍ത്താവില്‍നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരേസ നല്കിയ ഹര്‍ജിയില്‍ കോടതി കഴിഞ്ഞ ദിവസം അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാസണ്‍ ഭാര്യയെ വെടിവച്ചു കൊന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


