
ബംഗ്ലാദേശില്‍ വ്യോമസേന വിമാനം സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണു, 19 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ബംഗ്ലാദേശി എയര്‍ഫോഴ്സിന്റെ പരിശീലന വിമാനമായ എഫ്7 ബിജിഐ വിമാനമാണ് അപകടത്തില്‍പ്പെട്ടത്

ധാക്ക: ബംഗ്ലാദേശില്‍ വ്യോമസേന വിമാനം സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണ് 19 മരണം. അപകടത്തില്‍ . നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ധാക്കയുടെ വടക്കൻ പ്രദേശമായ ഉത്തരയിലെ മൈല്‍സ്റ്റോണ്‍ സ്കൂള്‍ ആന്‍ഡ് കോളജ് ക്യംപസിലാണ് വിമാനം തകര്‍ന്നുവീണത്.
ബംഗ്ലാദേശി എയര്‍ഫോഴ്സിന്റെ പരിശീലന വിമാനമായ എഫ്7 ബിജിഐ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 'ഇന്ന് ഉച്ചയ്ക്ക് 1:06 ന് ഒരു എഫ്7 ബിജിഐ പരിശീലന വിമാനം പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ വിമാനം കോളജ് ക്യാംപസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്' പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വലിയ സ്ഫോടനത്തോടെ വിമാനം തകര്‍ന്നുവീണു, ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചതായും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അപകടത്തിന് തൊട്ടുപിന്നാലെ, അഗ്നിശമന സേനാ യൂണിറ്റുകളും ആംബുലന്‍സുകളും വ്യോമസേനാ ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി.
അപകടത്തില്‍പ്പെട്ട വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അപകടകാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് പുകയുയരുന്നതും അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Bangladesh Air Force training aircraft crashed atop a school building here on Monday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



