ഓസ്‌ട്രേലിയയില്‍ 69കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:25 am IST

News Now

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ 69കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. കൂട്ടുകാരന്റെ കാലില്‍ ചുറ്റിയിരുന്ന പാമ്പിനെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.

ശനിയാഴ്ച സെന്‍ട്രല്‍ ക്യൂന്‍സ് ലാന്‍ഡിലാണ് സംഭവം. കൗമല സ്റ്റേറ്റ് സ്‌കൂളിന്റെ 100-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കൂട്ടുകാരന്റെ കാലില്‍ പാമ്പ് ചുറ്റിയിരിക്കുന്നത് 69കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കാലില്‍ നിന്ന് പാമ്പിനെ നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ നിരവധി തവണയാണ് 69കാരനെ കടിച്ചത്. പലതവണ നെഞ്ചിലും കൈയിലും കടിയേറ്റതിനെ തുടര്‍ന്ന് 69കാരന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 69കാരന്റെ ജീവന്‍ നിലനിര്‍ത്താന്‍ പലരീതിയില്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 69കാരന്‍ തത്ക്ഷണം തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പാമ്പ് കാലില്‍ ചുറ്റിയ 60കാരന്റെ നില തൃപ്തികരമാണ്. 60കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏത് പാമ്പാണ് 69കാരനെ കടിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ലക്ഷണങ്ങള്‍ വച്ച് ഉഗ്ര വിഷമുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് 69കാരനെ കടിച്ചത് എന്നാണ് നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates