ഇന്ത്യക്കാർക്ക് തൊഴിൽ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തി ബഹ്റൈൻ 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST

News Now

മനാമ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നത് ബഹ്റൈൻ നിർത്തിവെച്ചു. താത്കാലികമായാണ് തൊഴിൽ വിസ അനുവദിക്കുന്നത് ബഹ്റൈൻ നിരിത്തിവച്ചിരിക്കുന്നത്. 

ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിർത്തിയത്. 

ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം രാജ്യങ്ങളിൽ നിന്നുള്ളവർക്കും തൊഴിൽ  വിസ നൽകുന്നത് ബഹ്റൈൻ നിർത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വിസ നൽകൽ പുനഃരാരംഭിക്കൂ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates