മുട്ട സംരക്ഷിക്കാന്‍ ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് ചെങ്കണ്ണി തിത്തിരി, 'പോരാട്ടവീര്യം': വീഡിയോ
തായ്ലന്ഡിലെ കാംഫേങ് ഫെറ്റ് പ്രവിശ്യയില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം
കുഞ്ഞിനെ രക്ഷിക്കാന്‍ ജീവന് വരെ കളയാന്‍ തയ്യാറാവുന്ന അമ്മമാരുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മുട്ട സംരക്ഷിക്കാന്‍ ചെങ്കണ്ണി തിത്തിരിപക്ഷി നടത്തുന്ന പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
തായ്ലന്ഡിലെ കാംഫേങ് ഫെറ്റ് പ്രവിശ്യയില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം. ബൂന്‍ലോയി സാങ്ഖോങ് എന്ന കര്‍ഷകനാണ് ഈ ദൃശ്യം വയലില്‍ നിന്നു പകര്‍ത്തിയത്. ട്രാക്ടറില്‍ വയലിലെത്തിയതായിരുന്നു കര്‍ഷകനായ ബൂന്‍ലോയി സാങ്ഖോങ്. നിലമൊരുക്കുന്നതിനിടയിലാണ് പക്ഷിയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ടത്.
നോക്കിയപ്പോള്‍ കണ്ടത് ട്രാക്ടറിന്റെ ടയറിനു മുന്നില്‍ ചിറകും വിരിച്ചുപിടിച്ച് നില്ക്കുന്ന പക്ഷിയെയാണ്. പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് മുട്ട കണ്ടത്. അപ്പോഴാണ് മനസ്സിലായത് മുട്ട സംരക്ഷിക്കാനായിരുന്നു പക്ഷി ശ്രമിച്ചതെന്ന്. ഉടന്‍ തന്നെ ബൂന്‍ലോയി സാങ്ഖോങ് ട്രാക്ടര്‍ പക്ഷിയെ തട്ടാതെ നീക്കിയെടുത്ത് തന്റെ ജോലികള്‍ തുടര്‍ന്നു.
വയലുകളില്‍ ധാരാളമായി കാണപ്പെടുന്ന പക്ഷികളാണ് ചെങ്കണ്ണി തിത്തിരിപക്ഷികള്. ഇന്ത്യ, മ്യാന്മര്, ഇന്തോനീഷ്യ എന്നിവിടങ്ങളിലൊക്കെ ഇവയെ ധാരാളം കാണാം. തുറസായ സ്ഥലത്തും ഉഴുത വയലുകളിലുമൊക്കെയാണ് ഇവ സാധാരണയായി കൂടൊരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


