
ബംഗ്ലാദേശില്‍ ബിഎന്‍പിയുടെ ശക്തമായ തിരിച്ചുവരവ്; കേവല ഭൂരിപക്ഷവും കടന്ന് കുതിപ്പ്
ബിഎന്‍പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി ചെയര്‍മാനുമായ താരിഖ് റഹ്മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു

ധാക്ക: പൊതുതെരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ ബിഎന്‍പി ( ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ) അധികാരത്തിലേക്ക്. നിലവില്‍ കേവല ഭൂരിപക്ഷമായ 151 സീറ്റുകള്‍ നേടി ബിഎന്‍പി അധികാരമുറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിഎന്‍പി ഇതുവരെ 197 സീറ്റുകള്‍ നേടിയിട്ടുണ്ട്.
മുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്ലാമി മുന്നണി 58 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ 299 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഷേര്‍പൂര്‍-3 മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ബിഎന്‍പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി ചെയര്‍മാനുമായ താരിഖ് റഹ്മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു.
ഒന്നരപതിറ്റാണ്ടിനുശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ബിഎൻപി ശക്തമായ തിരിച്ചു വരവ് നടത്തുന്നത്. ഇന്നലെ വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്. ബിഎൻപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന താരിഖ് റഹ്മാൻ (60) മുൻ പ്രധാനമന്ത്രി അന്തരിച്ച ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനാണ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കിയിരുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
The BNP (Bangladesh Nationalist Party) came to power in Bangladesh after the general election.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വനിത ഏഷ്യ കപ്പില്‍ ജൈത്രയാത്ര തുടരാന്‍ ഇന്ത്യ; സെമിയില്‍ ടോസ് ബംഗ്ലാദേശിന്, ആദ്യം ഫീല്‍ഡ് ചെയ്യും

ഒന്നൊന്നായി നാലു പേരെ കൊലപ്പെടുത്തി; രാത്രി മുഴുവൻ പ്രതികൾ അതേ വീട്ടിൽ, കുളിച്ച് ഭക്ഷണവും കഴിച്ചു; നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്ത്


