വസ്ത്രങ്ങള്‍ മഞ്ഞ, തൊപ്പി, ചെരുപ്പ്, ടൈ, ചായക്കപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും മഞ്ഞ. ഇങ്ങനെയും മനുഷ്യരോ!

ചിത്രം: NAS daily
Last Updated :20 January 2024, 8:44 am IST

News Now



വസ്ത്രങ്ങള്‍ മഞ്ഞ, തൊപ്പി, ചെരുപ്പ്, ടൈ, ചായക്കപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും മഞ്ഞ. ഇങ്ങനെയും മനുഷ്യരോ! അതേ ഇങ്ങനെയും മനുഷ്യരുണ്ട്. സിറിയയിലെ ആലപ്പോയിലാണ് ഈ 'മഞ്ഞ മനുഷ്യന്‍'  ഉള്ളത്. 

അബു സക്കേര്‍ എന്നാണ് ഈ എഴുപത്തിയഞ്ചുകാരന്റെ പേര്. ആഭ്യന്തര യുദ്ധം തകര്‍ത്ത സിറിയയിലെ തെരുവുകളില്‍ ഇയാള്‍ മഞ്ഞ വേഷമണിഞ്ഞ് നടക്കുന്നു. സന്തോഷം തരുന്ന നിറമായതിനാലാണ് ഈ നിറത്തിന് ഇത്രയും പ്രാധാന്യം നല്‍കുന്നത് എന്നാണ് അബുവിന്റെ വിശദീകരണം. 

എല്ലാവരുടെയും ഇഷ്ടതാരമാണെങ്കിലും ചിലരുടെയെങ്കിലും അപ്രീതിക്കും കാരണമായിട്ടുണ്ട് ഇദ്ദേഹം. 2012 ല്‍ വിമതര്‍ നഗരം പിടിച്ചെടുത്തപ്പോള്‍ അബു സക്കോര്‍ തടങ്കലിലായി. ഇനി മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ലക്ഷ്യത്തില്‍ നിന്നും ആര്‍ക്കും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും മഞ്ഞയില്‍ തന്നെ തുടരാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും പറയുന്നു അദ്ദേഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates