
'വരൂ, നമുക്ക് നേരിട്ട് ചര്‍ച്ച ചെയ്യാം'; പുടിനെ ക്ഷണിച്ച് സെലന്‍സ്കി
നേരിട്ട് സംസാരിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്നും പുടിനോട് സെലെന്‍സ്കി ചോദിച്ചു

കീവ്: യുദ്ധം രൂക്ഷമാകുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി. യുക്രൈന് വിട്ടുപോകാന്‍ തയാറായില്ലെങ്കില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്താം. ഒരു മേശക്ക് ഇരുവശത്തുമിരുന്ന് ചര്‍ച്ച ചെയ്യാം. നേരിട്ട് സംസാരിച്ചെങ്കില്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കാനാകൂ എന്നും സെലന്‍സ്കി പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റിനോട് സംസാരിച്ചപോലെ 30 മീറ്റര്‍ അകലെയിരുന്നല്ല, തൊട്ടടുത്തിരുന്ന് സംസാരിക്കാം. നേരിട്ട് സംസാരിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്നും പുടിനോട് സെലെന്‍സ്കി ചോദിച്ചു. ഞങ്ങള്‍ റഷ്യയെ ആക്രമിക്കുന്നില്ല. അങ്ങനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുമില്ല. ഞങ്ങളില്‍ നിന്ന് എന്താണ് നിങ്ങള്‍ക്ക് വേണ്ടത്. ഞങ്ങളുടെ ഭൂമി വിട്ടുപോകൂ എന്നും സെലന്‍സ്കി ആവശ്യപ്പെട്ടു.
റഷ്യന്‍ ആക്രമണത്തില്‍ രണ്ടായിരത്തിലേറെ ജനങ്ങള്‍ കൊല്ലപ്പെട്ടെങ്കിലും കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് സെലന്‍സ്കി പറഞ്ഞു. യുക്രൈന് ജനതയ്ക്ക് ഒരു തരത്തിലുള്ള ഭയവുമില്ല. യുക്രൈന് ജനത പേടിച്ച് കീഴടങ്ങുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് യുക്രൈനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ടെലഗ്രാം ചാനലിലൂടെ സെലന്‍സ്കി പറഞ്ഞു.
റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു
അതേസമയം യുക്രൈനിലെ യുദ്ധം തുടരുമെന്നാണ് റ,്യന് പ്രസിഡന്റ് പുടിന് വ്യക്തമാക്കിയത്. യുക്രൈന്റെ സമ്പൂര്‍ണ നിരായുധീകരണമാണ് റഷ്യയുടെ ലക്ഷ്യമെന്നും പുടിന് പറഞ്ഞു. റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവെത്സ്കി യുക്രൈനില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.
Zelensky to Putin: "Good Lord, what do you want? Leave our land. If you don't want to leave now, sit down with me at the negotiating table. But not from 30 meters away, like with Macron and Scholz. Sit down with me and talk. What are you afraid of? We're no threat to anyone." pic.twitter.com/CNsLj2yQ1N
â max seddon (@maxseddon) March 3, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

Related News

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'

'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ
