News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

റഷ്യന് അധിനിവേശ ക്രിമിയയില് ഇന്ധന ശാലയില് വന് തീപിടിത്തം. യുക്രൈന് ഡ്രോണ് ആക്രമണത്തെ തുടര്ന്നാണ് സെവസ്റ്റപോളിലെ ഇന്ധന ശാലയില് തീപിടിത്തമുണ്ടായത് എന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില് ഡ്രോണ് ആക്രമണമാണ് തീപിടിത്തതിന് കാരണമെന്നാണ് വ്യക്തമാകുന്നത് എന്ന് ക്രിമിയന് ഗവര്ണര് മിഖായില് റസ്വോഷയേവ് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ശനിയാഴ്ച പുലര്ച്ചെയാണ് ക്രിമിയയിലെ പ്രധാന തുറമുഖ നഗരമായ സെവസ്റ്റപോളിലെ ഇന്ധന ശാലയില് തീപിടിത്തമുണ്ടായത്.
An oil depot is on fire in Sevastopol after being hit by a drone in the early morning. pic.twitter.com/ll8zY2v8a2
â Anton Gerashchenko (@Gerashchenko_en) April 29, 2023
ഇന്ധന ശാലയിലെ നാല് ടാങ്കുകള്ക്കും തീപിടിച്ചതായാണ് വിവരം. എന്നാല്, ആള്നാശം സംഭവിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് റഷ്യന് അധികൃതര് വ്യക്തമാക്കിയിട്ടില്ല. എണ്ണശാലയിലെ കൂറ്റന് തീപിടിത്തതിന്റെ ദൃശ്യങ്ങള് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
യുക്രൈനില് വ്യാപക ആക്രണം
അതേസമയം, ശനിയാഴ്ച യുക്രൈനിലെ പ്രധാന നഗരങ്ങളില് റഷ്യ ഒരേസമയം വ്യോമാക്രമണം നടത്തി. അഞ്ച് കുട്ടികള് ഉള്പ്പെടെ 26 പേര് കൊല്ലപ്പെട്ടു. ഫ്ലാറ്റുകള് ലക്ഷ്യമിട്ടാണ് വെച്ചാണ് ആക്രമണം നടന്നതെന്ന് വാര്ത്താ ഏജന്സിയായ എഎഫ്പി റിപ്പോര്ട്ട് ചെയ്തു. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നത്. തിരിച്ചടി നല്കുമെന്ന് യുക്രൈന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ക്രിമിയയില് ഡ്രോണ് ആക്രമണം നടത്തിയത് തങ്ങളാണോ എന്നതില് വ്യക്തത വരുത്തിയിട്ടില്ല.
ഈ വാര്ത്ത കൂടി വായിക്കൂ ബീജദാനത്തിലൂടെ 550ലധികം കുട്ടികള്, ഇനി വേണ്ട; 41കാരന് വിലക്കേര്പ്പെടുത്തി കോടതി
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

