
News Now
മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; അറിയാം കെഎസ്എഫ്ഇ എഫ്ഡി

ന്യൂഡല്ഹി: കര്ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ ത്യുന്ബെയ്ക്കെതിരെ ഡല്ഹി പൊലീസ് കേസെടുത്തേക്കും. കര്ഷക സമരവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ഗൂഢാലോചനയില് ഗ്രെറ്റ ഭാഗമായെന്നാണ് ഡല്ഹി പൊലീസിന്റെ വിലയിരുത്തല് എന്നാണ് റിപ്പോര്ട്ടുകള്. അതേസമയം കര്ഷകര്ക്ക് ഒപ്പമെന്ന് ആവര്ത്തിച്ച് ഗ്രെറ്റ വീണ്ടും രംഗത്തുവന്നു. ഒരു തരത്തിലുള്ള ഭീഷണികളും തന്നെ ഇതില് നിന്ന് പിന്നോട്ടു വലിക്കുകയില്ലെന്നും ട്വീറ്റില് പറയുന്നു.
കര്ഷക സമരത്തെ സഹായിക്കാന് എന്ന പേരില് ഗ്രെറ്റ പങ്കുവെച്ച ടൂള്കിറ്റ്, ഇവരുടെ അജന്ഡ വ്യക്തമാക്കുന്നതായി ഡല്ഹി പൊലീസ് സൂചിപ്പിച്ചതായി റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസര്ക്കാരിന്റെ കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം ചെയ്യുന്ന കര്ഷകര്ക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ത്യുന്ബെ, റിഹാന തുടങ്ങി വിദേശത്തുള്ള നിരവധി പ്രമുഖരാണ് രംഗത്തുവന്നത്. ഇവര്ക്കെതിരെ വിമര്ശനവുമായി മറുപക്ഷവും രംഗത്തുവന്നതോടെ, ലോകമൊട്ടാകെ വലിയ തോതിലുള്ള ചര്ച്ചയ്ക്കാണ് ഇത് വഴിമരുന്നിട്ടത്. കര്ഷകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ചയാണ് ഗ്രെറ്റ ആദ്യമായി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ സമരത്തെ സഹായിക്കാന് എന്ന പേരില് ഗ്രെറ്റ പരിഷ്കരിച്ച ടൂള്കിറ്റും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ടൂള്കിറ്റ് പിന്വലിച്ചാണ് പുതിയത് ട്വിറ്ററില് പങ്കുവെച്ചത്.
അതിനിടെ കര്ഷകര്ക്ക് ഒപ്പമെന്ന് ആവര്ത്തിച്ച് ഗ്രെറ്റ വീണ്ടും രംഗത്തുവന്നു. സമാധാനപരമായി സമരം ചെയ്യുന്ന കര്ഷകര്ക്ക് ഒപ്പം നില്ക്കും. ഒരു തരത്തിലുള്ള ഭീഷണികളും തന്നെ ഇതില് നിന്ന് പിന്നോട്ടു വലിക്കുകയില്ല. വിദ്വേഷം, ഭീഷണി, മനുഷ്യവകാശലംഘനം എന്നിവ തന്റെ നിലപാടില് ഒരു വിധത്തിലുള്ള മാറ്റവും വരുത്തില്ലെന്നും ട്വീറ്റില് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


