
ഫെയ്സ്ബുക്ക് ജനങ്ങളുടെ ശത്രു, ടിക് ടോക്ക് നിരോധിക്കില്ലെന്ന് ട്രംപ്
ടിക് ടോക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും അത് നിരോധിച്ചാല്‍ ഫെയ്സ്ബുക്ക് കൂടുതല്‍ വളരാന്‍ സാഹചര്യമൊരുക്കുകയാണെന്നും ട്രംപ്

വാഷിങ്ടണ്‍: ഫെയ്സ്ബുക്ക് ജനങ്ങളുടെ ശത്രുവാണെന്നാണ് വിശ്വസിക്കുന്നതെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാജ്യത്തിന് വളരെ മോശമാണ് ഫെയ്സ്ബുക്കെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും അത് നിരോധിച്ചാല്‍ ഫെയ്സ്ബുക്ക് കൂടുതല്‍ വളരാന്‍ സാഹചര്യമൊരുക്കുകയാണെന്നും ട്രംപ് വിശദീകരിച്ചു. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ട്രംപ് ടിക് ടോക് നിരോധനത്തില്‍ നേരത്തെയുള്ള നിലപാട് മാറ്റിയിരിക്കുകയാണ്. ടിക് ടോക്കിന് ദോഷങ്ങള്‍ ഒരുപാടുണ്ടെങ്കിലും നിരോധിക്കുന്നത് ഗുണം ചെയ്യില്ല. അത് മെറ്റയുടെ ഫെയ്സ് ബുക്ക് പ്ലാറ്റ്ഫോമിന് കൂടുതല്‍ ഗുണം ചെയ്യും. ടിക് ടോക് ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്. എന്നാല്‍ മറുവശം ചിന്തിക്കുമ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

പുതിയ ചരിത്രം; പാകിസ്ഥാനില്‍ സര്‍ദാരിയുടെ മകള്‍ അസീഫ പ്രഥമ വനിത
ടിക് ടോക്ക് നിരോധനം ഒരു വിവാദ വിഷയമാണ്, ദേശീയ സുരക്ഷയെയും ഡാറ്റ സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകള്‍ മുന്‍പന്തിയിലാണ്. ആപ്ലിക്കേഷന്റെ പോരായ്മകള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവത്വത്തിന് ഏറെ സ്വീകാര്യതയുള്ളതാണ് ടിക് ടോക്ക്. ധാരാളം കൊച്ചുകുട്ടികള്‍ ഉണ്ട്. അവര്‍ക്ക് അതില്ലാതെ പറ്റില്ല. നിരോധിച്ചാല്‍ ആകെ പ്രശ്നമാകുമെന്നും ട്രംപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


'എനിക്ക് ഈ അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ല'; ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്

വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവ പണം അടച്ച് ഉപയോഗിക്കാം; യുഎഇയില്‍ പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍
